X

പദ്മാവതിനെതിരായ പ്രതിഷേധം: സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെയും ആക്രമണം (വീഡിയോ)

കല്ലുകളും വടികളും കൊണ്ടാണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസിനെ ആക്രമിച്ചത്. നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസിന് നേരെയും ആക്രമണം. കല്ലുകളും വടികളും കൊണ്ടാണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസിനെ ആക്രമിച്ചത്. ഇതിന്റെ 13 സെക്കന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്കൂള്‍ ബസിന് മുന്നില്‍ പോയിരുന്ന സര്‍ക്കാര്‍ ബസ് അക്രമികള്‍ കത്തിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സമീപത്തുള്ള ഡല്‍ഹിയിലെ പല സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ഗുഡ്ഗാവ് പൊലീസ് 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സോഹ്നയിലെ ജിഡി ഗോയങ്ക വേള്‍ഡ് സ്‌കൂളിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്. നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്. കുട്ടികളില്‍ പലരും പേടിച്ച് കരയുന്നുണ്ട്. പൊലീസുകാര്‍ യാതൊരു സഹായവും ചെയ്തില്ലെന്ന് അധ്യാപകര്‍ പറയുന്നു. അതേസമയം ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തെത്തി. വെറുപ്പും അക്രമവുമായി രാജ്യം മുഴുവന്‍ കത്തിക്കുകയാണ് ബിജെപി എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

This post was last modified on January 25, 2018 11:40 am

Related Post
Leave a Comment