X

‘ഹാനികാരക്ക് ബാപൂ’ ; ദങ്കലിലെ ആദ്യഗാനമെത്തി

അഴിമുഖം പ്രതിനിധി

ആമിര്‍ ഖാന്‍ ചിത്രമാ ദങ്കലിന്റെ ആദ്യ ഗാനം പുറത്തു വന്നു. നിതേഷ് തിവാരി സംവിധനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രീതം ആണ്. അമിതാഭ് ഭട്ടാചാര്യയാണ് വരികള്‍ എഴുതിയിരിക്കുന്നത്. 

സര്‍വര്‍ ഖാനും സര്‍താസ് ഖാന്‍ ബര്‍ണയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം ഇതിനോടകം  പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ഗുസ്തിതാരമായിരുന്ന മഹാവിര്‍ ഭോഗാട്ടിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ആമിറാണ് മഹാവീറായി എത്തുന്നത്. തന്റെ പെണ്‍മക്കളെ ഗുസ്തിതാരങ്ങളാക്കാനുള്ള ഒരു പിതാവിന്റെ ശ്രമങ്ങളാണ് ദങ്കല്‍ പറയുന്നത്.

ആദ്യഗാനത്തില്‍ തന്റെ പെണ്‍കുട്ടികളെ കഠിനമായ പരിശീലമുറയിലൂടെ ഗോദയിലേക്കു കൊണ്ടുവരുന്ന കര്‍ശക്കാരനായ പിതാവിനേയും ഭയത്തോടെ പിതാവിന്റെ ആജ്ഞകള്‍ അനുസരിക്കുന്ന മക്കളെയുമാണ് കാണിക്കുന്നത്. സൈറ വസീം, സന്യ മല്‍ഹോത്ര എന്നിവരാണ് ഗാനരംഗത്തില്‍ അമീറിനൊപ്പം പ്രത്യക്ഷപ്പെടുന്ന ബാലതാരങ്ങള്‍.

ഏതായിലും ഈ ഗാനം ദങ്കല്‍ ഗോദയിലെ കഥമാത്രമല്ല പറയുന്നതെന്നും കുടുംബവും സാമൂഹികക്രമവും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുന്നതാണ്…

This post was last modified on November 12, 2016 3:47 pm

Related Post
Leave a Comment