X

എടിഎം ശരിയാവാന്‍ മൂന്ന് ആഴ്ചയെടുക്കും: ജയ്റ്റ്ലി

അഴിമുഖം പ്രതിനിധി

നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ സര്‍ക്കാര്‍ നിറവേറ്റുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് മാറ്റം വലിയ പ്രക്രിയയാണ്. അത് പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കും. എടിഎമ്മുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാന്‍ മൂന്ന് ആഴ്ച്ചയെങ്കിലും എടുക്കുമെന്നും ജയ്റ്റ് ലി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജയ്‌റ്റ്ലി  ഇക്കാര്യം പറഞ്ഞത്.

ബാങ്ക് ജീവനക്കാര്‍ പരമാവധി സമയം ജോലി ചെയ്യുന്നു. ജനങ്ങള്‍ പ്രയാസം സഹിക്കുന്നുണ്ട്. ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചിരുന്നു. രണ്ടര ദിവസം മാത്രം എസ്ബിഐയില്‍ മാത്രം നടന്നത് രണ്ട് കോടിയിലധികം ഇടപാടുകള്‍. ഡിസംബര്‍ 30 വരെ സമയമുണ്ട്. ആരും തിരക്ക് കൂട്ടുകയോ ആശങ്കപ്പെടുകയോ വേണ്ട. കോണ്‍ഗ്രസിന്‍റെ വിമര്‍ശനങ്ങള്‍ നിരുത്തരവാദപരമാണ്. സമ്പദ്ഘടന ശുദ്ധീകരിക്കുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പാണെന്നും ജയ്‌റ്റ്ലി  അഭിപ്രായപ്പെട്ടു.       

This post was last modified on December 27, 2016 2:18 pm