X

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്റെ ആദ്യ ചിത്രം ഹെലോയുടെ ടീസര്‍

നേരത്തെ വിക്രം അഭിനയിച്ച ഇരുമുഗന്റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്റെ ആദ്യ ചിത്രം ഹെലോയുടെ ടീസര്‍ പുറത്ത്. അഖില്‍ അക്കിനേനി നായകനായി അഭിനയിക്കുന്ന ഈ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്. ആക്ഷന്‍ ഡ്രാമയാണ് ചിത്രം. നേരത്തെ വിക്രം അഭിനയിച്ച ഇരുമുഗന്റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കല്യാണിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. കരണ്‍ ജോഹര്‍ അടക്കമുള്ള പ്രമുഖര്‍ നായകന്‍ അഖിലിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

Related Post
Leave a Comment