X

തിരുവനന്തപുരത്ത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബിജെപി ആക്രമണം

കരിക്കകത്ത് ഉണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബിജെപി ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബിജെപിയുടെ പ്രതിഷേധ മാർച്ച് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കല്ലേറ് ഉണ്ടായത്. പ്രകടനത്തില്‍ പങ്കെടുത്തവരാണ് ഓഫീസിനുനേരെ കല്ലെറിഞ്ഞതെന്ന് സി പി എം ആരോപിച്ചു. കരിക്കകത്ത് ഉണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.

ഇന്നലെ മേയര്‍ വി കെ പ്രശാന്തിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. മേയര്‍ക്കെതിരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനു ശേഷം വീടുകളിലേക്ക് മടങ്ങിയ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

This post was last modified on November 19, 2017 9:03 pm

Related Post
Leave a Comment