അങ്കമാലി ഡയറിക്ക് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൌവിന്റെ ടീസര്‍ പുറത്ത്.
അരയന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയും പിന്നീട് ചിത്രീകരണം വേഗം കൊണ്ടും ലിജോ പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയിരുന്നു.
ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. കൊച്ചിയിലെ ചെല്ലാനം എന്ന അരയഗ്രാമത്തില്‍ നടക്കുന്ന ഒരു മരണമാണ് സിനിമയുടെ വിഷയം. ഒരു സോഷ്യല്‍ സറ്റയര്‍ ആയിട്ടാണ് സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്. 18 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
This post was last modified on November 24, 2017 8:35 pm
Leave a Comment