X

ഈജിപ്തിലെ പളളിയില്‍ വെടിവെപ്പും സ്‌ഫോടനവും 235 പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്തഹ് അല്‍സീസി അടിയന്തിര സുരക്ഷാ യോഗം ചേര്‍ന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്‌

ഈജിപ്തിലെ മുസ്ലിം പളളിയിലുണ്ടായ ബോംബ് സ്‌ഫോടമനത്തിലും വെടിവെപ്പിലും 235 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 120 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഈജിപ്തിലെ സിനായിലാണ് സംഭവം. ബിര്‍ അല്‍ അബദ് ഗ്രാമത്തിലെ അല്‍ റൗദ മുസ്ലിം പളളിയില്‍ വെളളിയാഴ്്ച പ്രാര്‍ത്ഥനക്കിടെയാണ് ആക്രമണം നടന്നത്. നാലു വാഹനങ്ങളിലായെത്തിയ ഭീകരവാദികള്‍ പ്രാര്‍ത്ഥന സ്‌ഫോടനം നടത്തിയ ശേഷം പ്രാര്‍ത്ഥിക്കുന്നവര്‍ക്കുനേരെ വെടിവെയ്ക്കുകയായിരുന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്തഹ് അല്‍സീസി അടിയന്തിര സുരക്ഷാ യോഗം ചേര്‍ന്നു. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചതായും വാര്‍ത്തകളുണ്ട്.

This post was last modified on November 25, 2017 6:02 am