X

കാസ്ഗഞ്ച് സംഘര്‍ഷം; ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന ഭാഗത്തേക്ക് വാളും തോക്കുകളുമായി കടന്നുകയറിയതിന്റെ ഫലം (വീഡിയോ)

എന്‍ഡിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ നടന്ന വര്‍ഗ്ഗീയ സംഘര്‍ഷം ഒരു സംഘം വിച്ച്പി, എബിവിപി പ്രവര്‍ത്തകര്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന ഭാഗത്തേക്ക് അക്രമസക്തമായി കടന്നുകയറിയതിന്റെ ഫലമാണെന്ന് എന്‍ഡിടിവി പുറത്തുവിട്ട ദൃശ്യങ്ങള്‍ വെളിവാക്കുന്നു. ചന്ദന്‍ ഗുപ്ത എന്ന 22കാരന്‍ മരിക്കുന്നതിന് മുമ്പ് ഒരു സംഘം മുസ്ലീങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്ക് തോക്കും വടികളും ദണ്ഡുകളുമായി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലത്തേക്ക് വിശ്വഹിന്ദു പരിഷത്തിന്റെയും എബിവിപിയുടേയും പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തള്ളിക്കയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ തെളിവായ ദൃശ്യങ്ങളാണ് എന്‍ഡിടിവി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദൃശ്യങ്ങള്‍ കാണാം:

This post was last modified on January 31, 2018 5:23 pm