X

ചൈനയിലെ വന്‍മതില്‍ എവിടെയാണ്? ശരിക്കും ചൈനയിലാണോ, അല്ലേ? (വീഡിയോ)

ആദ്യത്തെ ലൈഫ്‌ലൈനിലും തൃപ്തിയാകാതെ രണ്ടാമതും ലൈഫ്‌ലൈന്‍ ചോദിച്ചു. ആദ്യത്തെ ലൈഫ്‌ലൈനില്‍ ഓഡിയന്‍സില്‍ 51 ശതമാനം പേര്‍ ചൈന എന്ന് പറഞ്ഞു. പക്ഷെ ബാക്കി 49 ശതമാനം പേര്‍ അങ്ങനെ കരുതാത്തതിനാലാണ് സൂ അയ്ഹാന്റെ സംശയം തീരാതിരുന്നത്.

അമിതാഭ് ബച്ചന്‍ പ്രശസ്തമാക്കിയ കോന്‍ ബനേഗ ക്രോര്‍പതിയുടെ മാതൃകയായ Who wants to be a millionaire എന്ന പരിപാടിയുടെ തുര്‍ക്കി വേര്‍ഷനാണ് ‘കിം മില്യൊണേര്‍ ഓല്‍മാക് ഇസ്തര്‍’ – ഈ പരിപാടി നടക്കുകയാണ്. മത്സരത്തിന്റെ മൂന്നാം റൗണ്ടാണ് രംഗം. അപ്പോളാണ് അവതാരകന്‍ ഹോട്ട്‌സീറ്റിലിരിക്കുന്ന യുവതിയോട് ആ കുഴപ്പം പിടിച്ച ചോദ്യം ചോദിച്ചത്. ചൈനയിലെ വന്മതില്‍ (Great Wall of China) എവിടെയാണ്? ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിങ്ങനെ നാല് ഓപ്ഷനുകളാണ് കൊടുത്തത്. സൂ അയ്ഹാന്‍ എന്ന മത്സരാര്‍ത്ഥിയുടെ തല പുകഞ്ഞ് ആവി പുറത്തുവന്നുതുടങ്ങി. അവര്‍ ലൈഫ് ലൈന്‍ ആവശ്യപ്പെട്ടു.

ആദ്യത്തെ ലൈഫ്‌ലൈനിലും തൃപ്തിയാകാതെ രണ്ടാമതും ലൈഫ്‌ലൈന്‍ ചോദിച്ചു. ആദ്യത്തെ ലൈഫ്‌ലൈനില്‍ ഓഡിയന്‍സില്‍ 51 ശതമാനം പേര്‍ ചൈന എന്ന് പറഞ്ഞു. പക്ഷെ ബാക്കി 49 ശതമാനം പേര്‍ അങ്ങനെ കരുതാത്തതിനാലാണ് സൂ അയ്ഹാന്റെ സംശയം തീരാതിരുന്നത്. രണ്ടാമത്തെ ലൈഫ് ലൈനില്‍ ഫോണ്‍ എ ഫ്രണ്ട് ഓപ്ഷനാണ് സൂ അയാന്‍ തിരഞ്ഞെടുത്തത്. സുഹൃത്ത് സഹായിച്ചു. ധൈര്യമായി ചൈന ഉറപ്പിച്ചോളാന്‍ പറഞ്ഞു. അങ്ങനെ സൂ രക്ഷപ്പെട്ടു. ചൈനയില്‍ തന്നെയുള്ള ചൈനയുടെ വന്മതില്‍ കണ്ടുപിടിച്ചു. ഇസ്താംബുള്‍ സ്വദേശിയാണ് എക്കണോമിക്സ് ബിരുദധാരിയായ സു അയ്ഹാന്‍.

വീഡിയോ കാണാം:

This post was last modified on August 13, 2018 8:59 pm