X

തോട്ടണ്ടി ഇറക്കുമതി: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

പിണറായി മന്ത്രിസഭയില്‍ ഇതാദ്യമായാണ് ഒരു മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം.

തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പത്തര കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം.

പിണറായി വിജയന്‌റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഇതാദ്യമായാണ് ഒരു മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം. മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് തുളസീധരക്കുറുപ്പിന് എതിരെയും വിജിലന്‍സ് അന്വേഷണം നടത്തും. അഡ്വ.റഹീം നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

This post was last modified on January 2, 2017 4:42 pm

Related Post
Leave a Comment