അഴിമുഖം പ്രതിനിധി
വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളറട സ്വദേശി സാംകുട്ടിയാണ് അറസ്റ്റിലായത്. ഭൂമിയുടെ പോക്ക് വരവിന്റെ നടപടികള്‍ വൈകിച്ചതിനാണ് ടാപ്പിംഗ് തൊഴിലാളിയായ സാംകുട്ടി ആക്രമണം നടത്തിയത്. അടൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ആനപ്പാറ വെള്ളറട വില്ലേജ് ഓഫീസിന് തീയിട്ടത്. രാവിലെ 11മണിയോടെയാണ് സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ തന്റെ കൈയിലിരുന്ന ദ്രാവകം തറയിലൊഴിച്ച് തീ ഇട്ട ശേഷം വാതില്‍ പുറത്ത് നിന്ന് പൂട്ടി ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു.
This post was last modified on December 27, 2016 4:03 pm
Leave a Comment