X

അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ഒരേകൂട്ടുകെട്ട്; വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍

അഴിമുഖം പ്രതിനിധി

അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ക്രിമിനലുകളുടെയും കൂട്ടുകെട്ട് സംസ്ഥാനത്തുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍. വിജിലന്‍സിലും പുഴുക്കുത്തുകളുണ്ട്. അനധികൃത സ്ഥലം മാറ്റങ്ങള്‍ പൊലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നുവെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.

സര്‍ക്കാരിനു കീഴിലായതിനാല്‍ വിജിലന്‍സിനുമേല്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. നിയമനടപടികളിലെ മെല്ലെപ്പോക്ക് അഴിമതിക്കാര്‍ക്ക് തുണയാകുന്നതായും വിന്‍സണ്‍ എം പോള്‍ തുറന്നടിച്ചു. അഴിമതിക്കേസില്‍ കുടുങ്ങുന്നത് നാണക്കേടല്ലാത്ത കാലമായിരിക്കുകയാണെന്നും അഴിമതിക്കാരായ നേതാക്കന്മാരെ തെരഞ്ഞെടുത്തു വിടരുതെന്നും ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജ്യാന്തര അഴിമതി നിര്‍മാര്‍ജ്ജന ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

This post was last modified on December 27, 2016 2:57 pm

Related Post
Leave a Comment