X

വന്ദേമാതരം വെട്ടിലായി ബിജെപി!

ചാനല്‍ചര്‍ച്ചക്കിടെ വന്ദേമാതരം പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിജെപി നേതാവിന് ഗൂഗിള്‍ നോക്കേണ്ടി വന്നു

രാഷ്ട്രഭക്തിയുടെ ഏറ്റവും വലിയ ചിഹ്നമായാണ് ബിജെപിയും അവരെ ഭരിക്കുന്ന സംഘപരിവാറും ബങ്കിം ചന്ദ്ര ചതോപാദ്ധ്യായയുടെ പ്രശസ്ത നോവലായ ആനന്ദമഠത്തിലെ വന്ദേ മാതരത്തെ വിശേഷിപ്പിക്കുന്നത്. ജനഗണമനയ്ക്ക് പകരം വന്ദേമാതരം ദേശീയ ഗാനം ആക്കണമെന്നത് ആര്‍എസ്എസിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നുമാണ്. ഈ ഗാനം പാടാന്‍ അറിയാത്തവര്‍ രാജ്യം വിട്ടുപോകണമെന്ന് നമ്മുടെ ശശികല ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുമുണ്ട്. ഒരു മാതിരി സ്‌കൂള്‍ വിദ്യാഭ്യാസം ഉള്ളവര്‍ക്കൊക്കെ വന്ദേമാതാരം കാണാതെ തന്നെ വരി തെറ്റാതെ പാടാനുമറിയാം. എന്നാല്‍, സാധാരണ മനുഷ്യര്‍ പാടുന്ന വന്ദേമാതാരത്തില്‍ ‘പുല്‍കിസ്ഥാന്‍’, ‘സുഹാസിന്‍’, ‘സുമന്ത്ര’, ‘ഭൂഷ്മാനി’ തുടങ്ങിയ വാക്കുകള്‍ കാണില്ല.

എന്നാല്‍ ബിജെപി വക്താവ് നവീന്‍ കുമാര്‍ സിംഗ് പാടുന്ന വന്ദേമാതരത്തില്‍ ഈ വാക്കുകള്‍ ഉണ്ടെന്ന് മാത്രമല്ല, ഫോണില്‍ ഗൂഗിള്‍ ചെയ്യാതെ അദ്ദേഹത്തിന് അത് പാടാനും സാധിക്കില്ല. സീ സലാം ചാനലില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ബിജെപിയുടെ രാജ്യസ്‌നേഹം അടിപടലെ പൊളിഞ്ഞുവീണത്. ചര്‍ച്ചയ്ക്കിടയില്‍ വന്ദേമാതരം പാടാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിലെ മുഫ്തി ഇജാസ് അര്‍ഷാദ് ക്വാസ്മിയാണ് സിംഗിനെ വെല്ലുവിളിച്ചത്. ആദ്യത്തെ രണ്ട് വരി കഷ്ടിച്ചുപാടിയ അദ്ദേഹം പിന്നീട് ഗൂഗിളിന്റെ സഹായം തേടി. തുടര്‍ന്നാണ് ബങ്കിംചന്ദ്ര കേട്ടുകാണാന്‍ പോലും സാധ്യതയില്ലാത്ത പദങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടിയില്‍ കടന്നുകൂടിയത്. നവീന്‍ കുമാര്‍ സിംഗിനെ വന്ദേമാതാരം തെറ്റാതെ ചൊല്ലാന്‍ പഠിപ്പിക്കാനെങ്കിലും സംഘപരിവാറിന് കഴിഞ്ഞിരുന്നെങ്കില്‍..ദേശസ്‌നേഹത്തിന്റെ ഓരോരോ സഞ്ചാരങ്ങളെ!