X

പബില്‍ പോയി നൃത്തം ചെയ്യുന്ന, മദ്യപിക്കുന്ന പെണ്ണുങ്ങളെ ആണുങ്ങള്‍ തല്ലണമെന്ന് വിഎച്ച്പി നേതാവ്

ഒരു യുവതി പബില്‍ പോയാല്‍ അവള്‍ അവിടെ മദ്യപിക്കും. ലഹരിമരുന്ന ഉപയോഗിക്കും. ഈ പബുകളില്‍ സെക്‌സ് മാഫിയയുമുണ്ട്. ഏതെങ്കിലും പെണ്ണുങ്ങളെ ആണുങ്ങള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ അത് വളരെ നല്ല കാര്യമായിരിക്കും.

പബുകളില്‍ പോയി നൃത്തം ചെയ്യുകയും മദ്യപിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ തല്ലണമെന്ന് വിശ്വഹിന്ദു പരിഷദ് നേതാവ്. വിഎച്ച്പി മംഗലാപുരം സെക്രട്ടറി ഷരണ്‍ പംപ് വെല്‍ ആണ് ദ ക്വിന്റിനോട് ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും പെണ്ണുങ്ങളെ ആണുങ്ങള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ അത് വളരെ നല്ല കാര്യമായിരിക്കും. ഒരു യുവതി പബില്‍ പോയാല്‍ അവള്‍ അവിടെ മദ്യപിക്കും. ലഹരിമരുന്ന ഉപയോഗിക്കും. ഈ പബുകളില്‍ സെക്‌സ് മാഫിയയുമുണ്ട്. ഇത് കണ്ട് മിണ്ടാതിരിക്കാന്‍ കഴിയുമോ. മാംഗളൂര്‍ ഒരു സാംസ്‌കാരിക പൈതൃക കേന്ദ്രമാണ്. മഹത്തായ സംസ്‌കാരമാണ് ഈ സ്ഥലത്തിനുള്ളത്. ഇത്തരം കാര്യങ്ങള്‍ ഇവിടെ അനുവദിക്കാനാവില്ല – വിഎച്ച്പി നേതാവ് പറഞ്ഞു.

കര്‍ണാടകയുടെ തീരദേശ മേഖലകളില്‍ ബിജെപിക്ക് വേണ്ടി തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു ഈ ബജ്രംഗ് ദള്‍ ഭാരവാഹി. തീരദേശ മേഖലയില്‍ ഹിന്ദുക്കള്‍ മാത്രമേ ജയിക്കാന്‍ പാടൂ എന്നും അതുകൊണ്ട് ബജ്രംഗ് ദളും വിഎച്ച്പിയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങിയതായും ഷരണ്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്്. ഹിന്ദുക്കളെ പിന്തുണക്കുന്ന സര്‍ക്കാരാണ് കര്‍ണാടകയില്‍ നമുക്ക് ആവശ്യമെന്നാണ് ഞങ്ങള്‍ വീടുകള്‍ തോറും കയറി പറഞ്ഞത് – ഷരണ്‍ പറഞ്ഞു.

This post was last modified on May 10, 2018 11:17 am