X

സ്വന്തം പ്രസവം മാറ്റിവച്ച് മറ്റൊരു സ്ത്രീയുടെ പ്രസവത്തെ സഹായിച്ച ‘ഡോക്ടര്‍ മോം’

ബന്ധപ്പെട്ട ഡോക്ടര്‍ അവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അടിയന്തരാവശ്യം കണക്കിലെടുത്ത് ഡോ.അമാന്‍ഡ സഹായത്തിനെത്തി.

അമേരിക്കയിലെ കെന്റക്കിയിലുള്ള ഡോ.അമാന്‍ഡ ഹെസ് വാര്‍ത്തകളില്‍ നിറയുന്നത സ്വന്തം പ്രസവം അല്‍പ്പനേരത്തേയ്ക്ക് മാറ്റിവച്ച ലേബര്‍ റൂമില്‍ ഒപ്പമുള്ള മറ്റൊരു സ്ത്രീയുടെ പ്രസവത്തെ സഹായിച്ചാണ്. ജൂലായ് 23നാണ് സംഭവം. കെന്റക്കിയിലെ പിഎംജി ഹോസ്പിറ്റലില്‍. പ്രസവ വേദനയില്‍ പുളയുകയായിരുന്നു ലീ ഹാലിഡേ ജോണ്‍സണ്‍. അവരുടെ കരച്ചില്‍ കേട്ട് സ്വന്തം അവസ്ഥ അവഗണിച്ച് ഡോ.അമാന്‍ഡ ഹെസ് സഹായത്തിന് ചെല്ലുകയായിരുന്നു. അവരുടെ അവസ്ഥ സങ്കീര്‍ണമായിരുന്നു. പൊക്കിള്‍ക്കൊടി കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു.

ബന്ധപ്പെട്ട ഡോക്ടര്‍ അവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അടിയന്തരാവശ്യം കണക്കിലെടുത്ത് ഡോ.അമാന്‍ഡ സഹായത്തിനെത്തി. ഡോ.ഹാല സാബ്രിയാണ് ഇതേക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. “Hats off to this #DrMom and member of Physician Moms Group #PMG, Dr. Amanda Hess!’ എന്ന് ഡോ.സാബ്രി ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ രണ്ടാമത്തെ കുട്ടിക്കാണ് ഡോ.അമാന്‍ഡ ജന്മം നല്‍കിയത്. പ്രസവിച്ചതിന് മിനിട്ടുകള്‍ക്ക് ശേഷമുള്ള അമാന്‍ഡയുടേയും കുഞ്ഞിന്റേയും ചിത്രം ഹാല സാബ്ര പോസ്റ്റ് ചെയ്തു.

ഡോ.ഹാല സാബ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്:

This post was last modified on August 3, 2017 12:51 pm