X

ട്രംപിനും ഇസ്രയേലിനും എതിരെ പലസ്തീന്‍ ക്രിസ്മസ് അപ്പൂപ്പന്മാരുടെ പ്രതിഷേധം

സാന്താ ക്ലോസ് വേഷം ധരിച്ചെത്തിയവര്‍ ട്രംപിനെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നീങ്ങി. ഇസ്രയേലി ബോര്‍ഡര്‍ പൊലീസും ക്രിസ്മസ് അപ്പൂപ്പന്മാരും തമ്മില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവുമാണ്ടായി.

യേശു ക്രിസ്തുവിന്റെ ജന്മദേശമായ ബത്‌ലഹേം പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണുള്ളത്. ഇവിടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ സജീവമാണ്. വത്തിക്കാനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പുരോഹിതരും ജെറുസലേമിലെ ഇസ്രയേല്‍ മിലിട്ടറി ചെക് പോയിന്റ് കടന്ന് ഇവിടത്തെ പള്ളിയില്‍ കുര്‍ബാന കൂടാനെത്തി. അതേസമയം ആഘോഷം മാത്രമല്ല, അതിജീവന പോരാട്ടവും പ്രതിഷേധവും ഇവിടത്തെ ജനങ്ങള്‍ നടത്തുന്നു. വിശുദ്ധ നഗരവും ഇസ്രയേലിനും പലസ്തീനും ഇടയില്‍ തര്‍ക്കപ്രദേശവുമായ ജെറുസലേം നഗരത്തെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനത്തിനെതിരെ ഇവിടെ പ്രതിഷേധം ശക്തമാണ്.

സാന്താ ക്ലോസ് വേഷം ധരിച്ചെത്തിയവര്‍ ട്രംപിനെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നീങ്ങി. ഇസ്രയേലി ബോര്‍ഡര്‍ പൊലീസും ക്രിസ്മസ് അപ്പൂപ്പന്മാരും തമ്മില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവുമാണ്ടായി. മാംഗര്‍ സ്‌ക്വയറില്‍ വിദേശികളടക്കം നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഞങ്ങള്‍ ജീവിതവും സ്വാതന്ത്ര്യവും അര്‍ഹിക്കുന്നവരും ജെറുസലേം ഞങ്ങളുടെ തലസ്ഥാനവുമാണെന്നും ആണ് ഈ ക്രിസ്മസിന് നല്‍കാനുള്ള സന്ദേശമെന്ന് മേയര്‍ ആന്റണ്‍ സല്‍മാന്‍ പറഞ്ഞു.

This post was last modified on December 25, 2017 10:33 am