X

20 വര്‍ഷങ്ങള്‍ക്ക് ശേഷം സ: കുട്ടിയമ്മയെ മന്ത്രി ജി സുധാകരന്‍ കണ്ടുമുട്ടിയപ്പോള്‍

കഴിഞ്ഞദിവസം മന്ത്രി ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടിയമ്മയെ വീണ്ടും കാണുന്നത്

മന്ത്രി ജി സുധാകരന്റെ ഒരു ചിത്രവും കുറിപ്പും ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലുമായി വ്യാപകമായി പ്രചരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരത്തുള്ള സഖാവ് കുട്ടിയമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇത്.

കഴിഞ്ഞദിവസം മന്ത്രി ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടിയമ്മയെ വീണ്ടും കാണുന്നത്. മറ്റുള്ള കാര്യങ്ങള്‍ മന്ത്രിയുടെ തന്നെ വാക്കുകളിലൂടെ. ‘1996-ല്‍ കായംകുളത്ത് മത്സരിച്ചപ്പോള്‍ എന്നെ വിജയിപ്പിക്കുവാനായി അഹോരാത്രം പ്രവര്‍ത്തിച്ച ആളാണ് സ: കുട്ടിയമ്മ. ഇപ്പോ വയസ്സ് 84., നാഷണല്‍ ഹൈവേയുടെ അരികില്‍ മാടക്കടയില്‍ മിഠായി വിറ്റാണ് ജീവിക്കുന്നത്. സ: കുട്ടിയമ്മയുടെ കടയില്‍ നിന്ന് കപ്പലണ്ടി മിഠായി വാങ്ങി കഴിച്ചു അതിന്റെ വിലയില്‍ കുറച്ചു കൂടുതലും കൈയില്‍ ഏല്‍പ്പിച്ചു കുശലം പറഞ്ഞു. ഇനിയും ഇതിലെ പോകുമ്പോള്‍ ഈ സഖാവിനെ ഓര്‍ക്കണമെന്ന് നിറകണ്ണുകളോടെ പറഞ്ഞ് സ: കുട്ടിയമ്മ ഞങ്ങളെ യാത്രയാക്കി. സ: കുട്ടിയമ്മയെ കാണാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷം തോന്നുന്നു.. ഇനിയും ഇതുവഴി പോകുമ്പോള്‍ ഈ കൈകളില്‍ നിന്നും കപ്പലണ്ടി മിഠായി വാങ്ങി കഴിക്കാന്‍ വരുമെന്ന് ഉറപ്പ് നല്‍കിയിട്ടാണ് ഞങ്ങള്‍ മടങ്ങിയത്’ എന്നതായിരുന്നു മന്ത്രിയുടെ കുറിപ്പ്.

ചിത്രത്തിനും കുറിപ്പിനും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണമാണ് ലഭിക്കുന്നത്.

 

 

This post was last modified on November 27, 2017 3:31 pm