X

കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം/ വീഡിയോ

മുംബൈ നിവാസികള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് എത്തിയിട്ടുണ്ട്

കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വെള്ളപ്പൊക്കം. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴ ഇന്ന് രാവിലെ വരെയും തുടരുകയായിരുന്നു. പൊവായി, സിയോണ്‍, കണ്ടിവ്‌ലി എന്ന മേഖലകളില്‍ കനത്ത വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്. മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ 131.4ാാ മഴയും തെക്കന്‍ മുംബൈയില്‍ 75.2ാാ മഴയും പെയ്തുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

അന്ധേരി റെയില്‍വേ സ്റ്റേഷനടുത്തുള്ള മേല്‍പ്പാലം തകര്‍ന്നതിനെ തുടര്‍ന്ന് സബര്‍ബന്‍ ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ മുടങ്ങിയത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി. റെയില്‍വേ മേല്‍പ്പാലം തകര്‍ന്നതോടെ അന്ധേരി, വിലെ പാര്‍ലെ എന്നിവിടങ്ങളിലെയും മുംബൈയിലെ പടിഞ്ഞാറന്‍ മേഖലയിലെയും റെയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്.

മുംബൈ നിവാസികള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് എത്തിയിട്ടുണ്ട്. ഇന്ന് നാളെയും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.