കസ്റ്റഡിയിലെടുത്ത തന്റെ ആളുകളെ ഇറക്കിവിട്ടില്ലെങ്കില്‍ നഗരം സ്തംഭിപ്പിക്കുമെന്ന് കര്‍ണാടകയിലെ ബിജെപി എംപിയുടെ ഭീഷണി. വിവാദമായ മംഗളൂരു ചലോ റാലിക്ക് ശേഷമാണ് ദക്ഷിണ കന്നഡ എംപി നളിന്‍കുമാര്‍ കട്ടീല്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയത്. മംഗളൂരു കദ്രി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറെയാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയടക്കമുള്ള നേതാക്കളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. അനുമതിയില്ലാതെ ബൈക്ക് റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
This post was last modified on September 8, 2017 10:47 am