ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയകളിലും തരംഗമാകുകയാണ് ശശി തരൂരിന്റെ ‘ഫ്‌ലോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’ (floccinaucinihilipilification). പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister (വിരോധാഭാസ പ്രധാനമന്ത്രി) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് മുന്‍കേന്ദ്രമന്ത്രി പറയാന്‍ ഏറെ ബുദ്ധിമുട്ടുള്ള വാക്കുപയോഗിച്ചിരിക്കുന്നത്. സംഭവം ബുക്കിനെ സംബന്ധിക്കുന്നത് ആണെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ ഈ വാക്ക് തരംഗമാവുകയായിരുന്നു. ചിലര്‍ വാക്കിന്റെ അര്‍ത്ഥത്തിനായി നിഘണ്ടു തപ്പി ഓടുമ്പോള്‍ മറ്റുചിലര്‍ തരൂരിന്റെ വലിയ വാക്കുകളോടുള്ള പ്രണയം പരിഹസിക്കാനും മടിക്കുന്നില്ല.
നാവു കുഴക്കുന്ന തരൂരിന്റെ floccinaucinihilipilification കൊച്ചുകുട്ടികള്‍ പറയാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ രസകരമായ കാഴ്ച. തന്റെ കുട്ടികള്‍ floccinaucinihilipilification ഉച്ചരിക്കാന്‍ ശ്രമിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നത്. തരൂരും ഇതിനെ ട്വിറ്ററിലൂടെ സ്വാഗതം ചെയുന്നുണ്ട്.
വീഡിയോ കാണാം
Leave a Comment