X

ഗുജറാത്ത് സെക്രട്ടേറിയേറ്റില്‍ പുലി; ഓഫീസിനുള്ളിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ

ഗുജറാത്തിലെ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളില്‍ പുലി. ഇന്നു പുലര്‍ച്ചെ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഓഫീസിനുള്ളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. മുന്നു മണിയോടുകൂടി പതിഞ്ഞ ദൃശ്യങ്ങളിലാണ് ഗെയ്റ്റിനു സമീപത്ത് പുലിയെ കണ്ടെത്തിയത്. ഗെയ്റ്റ് പിന്നിട്ട് കെട്ടിടത്തിന്റെ അകത്തുകയറുന്നതാണ് ദൃശ്യത്തിലുള്ളത്.

ഗാന്ധിനഗറിന് സമീപത്തുള്ള ഇന്ദ്രോഡ പാര്‍ക്കില്‍ നിന്നാകാം പുലിയെത്തിയതെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം. എന്നാല്‍ അധികൃതര്‍ നടത്തിയ തിരച്ചിലില്‍ പുലിയെ കണ്ടെത്താനായിട്ടില്ല. പുലി സെക്രട്ടറിയേറ്റ് വളപ്പിനുള്ളില്‍ തന്നെയുണ്ടോ എന്ന് ഉണ്ടോ എന്ന് വിശദമായി പരിശോധിച്ചെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.