X

രക്തചുവപ്പില്‍ വിളങ്ങി പൂര്‍ണചന്ദ്രന്‍/ വീഡിയോ

പൂര്‍ണ ചന്ദ്രഗ്രഹണം ഏറ്റവും നന്നായി ദൃശ്യമായത് ഏഷ്യയിലും ആഫ്രിക്കയിലുമാണ്.

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ 1 മണിക്കൂര്‍ 42 മിനിറ്റ് 57 സെക്കന്റ് സമയം നീണ്ടുനിന്നു. രാത്രി 11.45-ന് ആരംഭിച്ച ചന്ദ്രഗ്രഹണം പുലര്‍ച്ചെ 5 മണി വരെ നീണ്ടു നിന്നിരുന്നു.

പൂര്‍ണ ചന്ദ്രഗ്രഹണം ഏറ്റവും നന്നായി ദൃശ്യമായത് ഏഷ്യയിലും ആഫ്രിക്കയിലുമാണ്. യൂറോപ്പിലും തെക്കേ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഗ്രഹണം ഭാഗികമായിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്ര ഗ്രഹണം ഉണ്ടാകുന്നത്. ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ മേല്‍ പതിയും.

This post was last modified on July 28, 2018 11:41 am