X

ഡല്‍ഹിയില്‍ ഓടികൊണ്ടിരിക്കുന്ന കാറില്‍ തീ ആളിപ്പടര്‍ന്നു; ചാടി രക്ഷപ്പെട്ട ഡ്രൈവറെ നോക്കാതെ വീഡിയോ എടുത്ത് ആളുകള്‍

44-കാരനായ രാകേഷ് ചന്ദേല്‍ എന്ന ആളുടെ കാറാണ് കത്തിയത്.

ഡല്‍ഹി, ഹീറോ ഹോണ്ട ചൗക്കിന് സമീപത്തെ രാജീവ് ചൗക്ക് മേല്‍പ്പാലത്തില്‍ വെച്ച് ഓടികൊണ്ടിരിക്കുന്ന കാറില്‍ തീ ആളിപ്പടരുകയും ചാടി രക്ഷപ്പെട്ട ഡ്രൈവറെ നോക്കാതെ ആളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന വീഡിയോ വൈറലാവുന്നു. 44-കാരനായ രാകേഷ് ചന്ദേല്‍ എന്ന ആളുടെ കാറാണ് കത്തിയത്.

സംഭവത്തെക്കുറിച്ച് രാകേഷ് പറയുന്നത്, സുഹൃത്തുകള്‍ക്കപും ബന്ധുക്കള്‍ക്കുമുള്ള ദീപാവലി സമ്മാനങ്ങളുമായി പോകുകയായിരുന്നു. എന്തോ ശബ്ദം കാറില്‍ നിന്ന് ഉണ്ടായതിനെ കാറ് നിര്‍ത്തി പരിശോധിച്ചിരുന്നു. ഒന്നും ശ്രദ്ധയില്‍ പെടാഞ്ഞതിനാല്‍ യാത്ര തുടര്‍ന്നപ്പോള്‍ പെട്ടെന്ന് വലിയ ശബ്ദമുണ്ടാവുകയും കാറിന് തീ പിടിക്കുകയുമായിരുന്നു. ബ്രെയ്ക്ക് ഉപയോഗിച്ച് കാര്‍ നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കാറില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു എന്നാണ്.

തീ ആളിക്കത്തി മുന്നോട്ട് നീങ്ങുന്ന കാര്‍ എതിര്‍ വശത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുന്നതുമൊക്കെ വൈറല്‍ വീഡിയോയില്‍ കാണാം. സഹായത്തിനായി നിലവിളിച്ചപ്പോഴും അടുത്തുണ്ടായിരുന്നവര്‍ ആരും തന്നെ സഹായിച്ചില്ലെന്നും അവര്‍ അപകടം വീഡിയോയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നുവെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു. പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചതും രാകേഷ് തന്നെയാണ്.

ഞാന്‍ മാത്രമല്ല അമിത് ഷാ ജിയും അങ്ങനെ പറഞ്ഞിട്ടുണ്ട്; പിള്ള മനസില്‍ കള്ളമില്ല

നേതാക്കളെ റിസോര്‍ട്ടിലൊളിപ്പിക്കുന്ന ഗതികേട് കോണ്‍ഗ്രസിന് കേരളത്തിലെങ്കിലും ഉണ്ടാവാതിരിക്കട്ടെ

This post was last modified on November 9, 2018 3:22 pm