X

“പഴശിരാജയെ അപമാനിക്കുന്നു” – ഇഎംഎസിന്റെ പുസ്തകം പിന്‍വലിക്കണമെന്ന് വീര പഴശി സമിതി

ഈ പുസ്തകം പുനപ്രസിദ്ധീകരിച്ചപ്പോള്‍ പ്രസാധകസമിതിയില്‍ ഉണ്ടായിരുന്ന വിഎസ് അച്യുതാനന്ദനും പിണറായി വിജയനും പഴശിയുടെ പിന്‍മുറക്കാരോടും 'ദേശസ്നേഹി'കളോടും മാപ്പ് പറയണമെന്നും വീര പഴശി സമിതി ആവശ്യപ്പെടുന്നു.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ‘കേരളം – മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം പിന്‍വലിക്കണമെന്ന് വയനാട്ടിലെ വീര പഴശി സമിതി. പഴശിരാജയെ അപമാനിക്കുന്നതാണ് പുസ്തകമെന്ന് പഴശിസമിതി ആരോപിക്കുന്നതായി ബിജെപി മുഖപത്രം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പഴശി രാജാവിനെ ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹത്തിന്‍റെ ഭാര്യ പിടിച്ചുകൊടുക്കുകയായിരുന്നു എന്ന് ഇഎംഎസ് പുസ്തകത്തില്‍ പറയുന്നതായാണ് പഴശി സമിതിയുടെ ആരോപണം. മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്മാരും ഇത്തരത്തില്‍ ചരിത്രം വളച്ചൊടിച്ചു എന്നും പഴശിസമിതി ആരോപിക്കുന്നു. ഈ പുസ്തകം പുനപ്രസിദ്ധീകരിച്ചപ്പോള്‍ പ്രസാധകസമിതിയില്‍ ഉണ്ടായിരുന്ന വിഎസ് അച്യുതാനന്ദനും പിണറായി വിജയനും പഴശിയുടെ പിന്‍മുറക്കാരോടും ‘ദേശസ്നേഹി’കളോടും മാപ്പ് പറയണമെന്നും വീര പഴശി സമിതി ആവശ്യപ്പെടുന്നു.

This post was last modified on December 1, 2017 10:20 am