X

തമിഴ്‌നാട്ടില്‍ അക്രമം അഴിച്ചുവിട്ട ഗോരക്ഷാ പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചിട്ട് തല്ലി

പൊളളാച്ചിയിലേക്ക് പശുക്കളെ കൊണ്ടുവരികയായിരുന്ന വ്യവസായിയെ പഴനിയില്‍ വെച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. വ്യവസായിയെ ചോദ്യം ചെയ്ത ഗോരക്ഷാ പ്രവര്‍ത്തകര്‍ വാഹനത്തിന് കല്ലെറിഞ്ഞ് ആക്രമണം അഴിച്ചുവിട്ടു.

തമിഴ്‌നാട്ടിലെ പഴനിയില്‍ അക്രമം നടത്തിയ ഗോരക്ഷാ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്തു. നിയമപരമായി പൊളളാച്ചിയിലേക്ക് പശുക്കളെ കൊണ്ടുവരികയായിരുന്ന വ്യവസായിയെ പഴനിയില്‍ വെച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. വ്യവസായിയെ ചോദ്യം ചെയ്ത ഗോരക്ഷാ പ്രവര്‍ത്തകര്‍ വാഹനത്തിന് കല്ലെറിഞ്ഞ് ആക്രമണം അഴിച്ചുവിട്ടു. ഇതേ തുടര്‍ന്നാണ് പൊലീസെത്തി ലാത്തി ചാര്‍ജ് നടത്തിയത്

പശുക്കളെ കശാപ്പിനായാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞ് ഇവര്‍ വ്യവസായിയെ മര്‍ദ്ദിക്കുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി. സ്ഥലത്ത് തടിച്ചുകൂടിയരുന്ന ഗോരക്ഷാ പ്രവര്‍ത്തകരെ കൈകാര്യം ചെയ്തു. ലാത്തിചാര്‍ജ് തുടങ്ങിയ ഉടനെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഗോരക്ഷാ പ്രവര്‍ത്തകര്‍ സമീപത്തെ അമ്പലത്തിലും മറ്റ് കെട്ടിടങ്ങളിലും ഒളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിടികൂടി. ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമത്തില്‍ മറ്റ് ചില വാഹനങ്ങള്‍ക്കും കേടുപാട് പറ്റി. പൊലീസ് പശുക്കളെ ഒരു ഫാമിലേക്ക് മാറ്റി വ്യവസായിയെ സ്ഥലത്ത് നിന്നും കൊണ്ടുപോയി. കേസെടുത്തിട്ടുണ്ട്.

This post was last modified on June 29, 2017 11:26 am