ലോകം മുഴുവനും ഇപ്പോള്‍ ഒരു വൈറല്‍ ഡാന്‍സിന് പിന്നാലെയാണ്. ഇതിന് പിന്നാലെ പോയ പല ആളുകളും അപടത്തില്‍പ്പെട്ടത്തോടെ ഡെയ്ഞ്ചറസ് വൈറല്‍ ഡാന്‍സ് ‘കിക്കി ചലഞ്ചി’നെതിരെ മുന്നറിയിപ്പുമായി പോലീസും രംഗത്തെത്തി. തന്റെയുള്ളിനുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കുക എന്ന തത്വത്തിലാണ് കിക്കി ചലഞ്ച് പ്രചരിക്കുന്നത്.
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാര്‍ വേഗത കുറച്ചിട്ട് റോഡിലേക്ക് ചാടിയിറങ്ങി വാഹനം മുന്നോട്ട് നീങ്ങുന്നതിനൊപ്പം ഡാന്‍സ് കളിക്കുക. എന്നിട്ട് അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടുക. ചലഞ്ച് ഏറ്റെടുത്ത ഒട്ടേറെ യുവാക്കള്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി പോലീസ് എത്തിയത്.
ഓണ്‍ലൈന്‍ വീഡിയോകളിലെ ശ്രദ്ധയേനായ കൊമേഡിയന്‍ ഷിഗി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് കിക്കി ഡാന്‍സിന് തുടക്കം കുറിച്ചത്. ഷിഗി-ക്ക് പിന്നാലെ ഹോളിവുഡ് താരം വില്‍ സ്മിത്തും സൈറയും ഓടുന്ന വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന വീഡിയോയും എത്തിയത്തോടെ ഈ ഡാന്‍സ് ചലഞ്ച് വൈറലായത്.
ഡെയ്ഞ്ചര്‍ ഡാന്‍സിനെക്കുറിച്ച് മുന്നറിപ്പുമായി വിവിധ രാജ്യങ്ങളിലെ അധികൃതരും പോലീസും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ, സ്‌പെയ്ന്‍, യുഎസ്, മലേഷ്യാ, യുഎഇ തുടങ്ങി സ്ഥലങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
This post was last modified on July 30, 2018 1:06 pm
Leave a Comment