കഴിഞ്ഞയാഴ്ച ജീന്‍സിട്ട് പുറത്തിറങ്ങി നടന്നതിന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായിയെ മതൗലികവാദികള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ആക്രമിച്ചിരുന്നു. ജീന്‍സും ജാക്കറ്റും ധരിച്ച് ലണ്ടന്‍ തെരുവിലൂടെ നടന്നുപോകുന്ന യുവതി മലാല യൂസഫ്‌സായ് തന്നെയാണോ എന്ന സംശയം ചിലര്‍ പ്രകടിപ്പിച്ചപ്പോള്‍ അത് മിയ ഖലീഫയാണെന്ന് പറഞ്ഞ് ചിലര്‍ പരിഹസിച്ചു. മലാലയാണെങ്കില്‍ ഈ വിവാദങ്ങളൊടൊന്നും പ്രതികരിച്ചതുമില്ല.
ഇപ്പോള്‍ മിയ ഖലീഫ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. തന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് കന്യാമേരിയുടെ രൂപത്തിലാക്കിയാണ് മിയ ഖലീഫ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മാധ്യമ സ്ഥാപനം മലാലയെ മിയ ഖലീഫയായി തെറ്റിദ്ധരിക്കുമ്പോള്‍ എന്ന് പറഞ്ഞാണ് മിയയുടെ ട്വീറ്റ്. തന്നെയും മലാലയേയും പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് മിയയുടെ വിര്‍ജിന്‍ മേരി ട്വീറ്റ്.
This post was last modified on October 23, 2017 10:04 am
Leave a Comment