X

ഓര്‍ക്കുക, ടിയാനും വരവേല്‍പ്പും സന്ദേശവും കേരളത്തില്‍ നിറഞ്ഞാടിയിരുന്നു

'സന്ദേശവും' 'വരവേല്‍പ്പും' പോലത്തെ ഇടതുപക്ഷ വിമര്‍ശനം എന്ന ലേബല്‍ ഒട്ടിച്ച അരാഷ്ട്രീയസിനിമകളൊക്കെ നിറഞ്ഞോടിയ നാട്ടില്‍ ഇരുന്നാണ് ഈ ഡയലോഗ് ഒക്കെ ഇറക്കുന്നത് എന്ന് ഓര്മ വേണം

പ്രവീണ്‍ എസ് ആര്‍ പിയുടെ ഫേസ്ബുക്ക് പോസറ്റ്

ബിജെപിക്കാര്‍ തമിഴ് നടന്‍ വിജയിനെ ‘ജോസഫ് വിജയന്‍’ എന്നൊക്കെ വിളിച്ച്, GSTയെ കുറിച്ച് കോമഡി പറയാന്‍ പാടില്ലാ (‘ആരാടാ മുണ്ടാ എന്ന് വിളിച്ചത്…പറയെടാ, ആരാണെന്ന് ‘) എന്നൊക്കെ പറഞ്ഞു സീന്‍ കലിപ്പാക്കുമ്പോ ആണ് ഇങ്ങ്് കേരളത്തില്‍ പണ്ടെങ്ങോ തീയേറ്ററില്‍ പരാജയം അടഞ്ഞ ഒരു സിനിമയുടെ സംവിധായകന് തലയില്‍ ഐഡിയ കത്തിയത്. ഇത് തന്നെ അവസരം! ‘അയ്യോ കാവിയെ മാത്രം കുറ്റം പറയല്ലേ…ചുമപ്പന്മാരും കലിപ്പാണെ. എന്റെ ‘തെക്ക് വടക്ക് തെക്ക്’ എന്ന ലോകോത്തര സിനിമ ഇവന്മാര്‍ തടഞ്ഞതാണേ ‘ എന്നും പറഞ് ടിയാന്‍ ഓണത്തിനിടക്ക് പുട്ടു കച്ചവടം നടത്താന്‍ ഇറങ്ങി. കൂടെ, ഇപ്പോളും നോട്ട് നിരോധനം നല്ല അടിപൊളി തീരുമാനം ആണെന്നും പാടി നടക്കുന്ന ഒരു സിനിമാക്കാരനും കൂടിയിട്ടുണ്ട്. കുറ്റം പറയരുതല്ലോ, ആ സിനിമയുടെ ദുരുദ്ദേശങ്ങളും വളച്ചൊടിക്കലുകളും മാറ്റി നിര്‍ത്തിയാല്‍ കണ്ടോണ്ടിരിക്കാന്‍ പറ്റുന്ന ഒരു സൃഷ്ടി ഒക്കെയാണ്. ടിയാന്റെ ഈ അടുത്ത് ഇറങ്ങിയ ടിയാന്‍ എന്ന് തന്നെ പേരുള്ള പടം ഒക്കെ വെച്ച് നോക്കിയാല്‍ ലോകോത്തര ക്ലാസ്സിക് തന്നെയാണ്.

പക്ഷെ, ആര് എപ്പോള്‍ എവിടെ ആണ് ഈ പടത്തിനെ തടഞ്ഞത് എന്ന് അദ്ദേഹം പറയുന്നില്ല. ഇവിടത്തെ ഒരു ഇടതുപക്ഷ നേതാവും ഈ പടത്തിനു എതിരെ ഒന്നും പറഞ്ഞതായി അറിവില്ല. ആരും ടിയാന്റെ ഒറിജിനല്‍ പേര് തപ്പി പോയതായും അറിവില്ല. ഒരു തീയറ്ററില്‍ പോലും പ്രദര്‍ശനം തടഞ്ഞതായി അറിവില്ല. ഈയുള്ളവന്‍ കോഴിക്കോട് ഉള്ള ഒരു തീയറ്ററില്‍ ആദ്യത്തെ ദിവസം തന്നെ കണ്ടതുമാണ്. അവിടെ വീണ്ടും ഒരാഴ്ച്ചയോ രണ്ടാഴ്ച്ചയോ ഓടി അത് സ്വാഭാവികമായി ആള് കുറഞ്ഞാപ്പോള്‍ മാറി എന്നാണ് അറിയാവുന്നത്. ഇത് തന്നെയാണ് എല്ലായിടത്തും സംഭവിച്ചതും.

പക്ഷെ, അങ്ങനെ പറഞ്ഞാല്‍ പറ്റൂലല്ലോ. കാര്യം സ്വന്തം പടത്തിനു വീണ്ടും കുറച്ച് പബ്ലിസിറ്റി കിട്ടുന്നതൊന്നും അല്ല ഉദ്ദേശം. സംഘപരിവാരം ഡിഫെന്‍സീവില്‍ ആവുന്ന ഘട്ടത്തില്‍ ചാടി വീണ് പ്രതിരോധിക്കേണ്ടത് ചിലരുടെ കടമ അല്ലെ. ‘ഞാന്‍ മാത്രം അല്ല…ദാ അവന്മാരും ഉണ്ട്’ എന്നൊക്കെ ചാണകങ്ങള്‍ക്ക് വാട്ട്‌സാപ്പില്‍ കഥ എഴുതി വിടാന്‍ ഉള്ള മെറ്റീരിയല്‍ കൊടുക്കണ്ടേ. ടിയാന്‍ എന്ന സെക്കുലര്‍ പൊന്നാടയില്‍ പൊതിഞ്ഞ ഹിന്ദുത്വ പ്രോപഗണ്ട പടം പിടിച്ച ആള്‍ ഇതെങ്കിലും ചെയ്യണ്ടേ. ‘സന്ദേശവും’ ‘വരവേല്‍പ്പും’ പോലത്തെ ഇടതുപക്ഷ വിമര്‍ശനം എന്ന ലേബല്‍ ഒട്ടിച്ച അരാഷ്ട്രീയസിനിമകളൊക്കെ നിറഞ്ഞോടിയ നാട്ടില്‍ ഇരുന്നാണ് ഈ ഡയലോഗ് ഒക്കെ ഇറക്കുന്നത് എന്ന് ഓര്മ വേണം

This post was last modified on October 23, 2017 10:24 am