X

കന്യാസ്ത്രീകളുടെ തിരുവാതിര കളി: ശശി തരൂരിന്റെ ഓണം സ്‌പെഷല്‍ കേരള മോഡല്‍ (വീഡിയോ)

ഈ മതമൈത്രിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതെന്ന് തരൂര്‍ അഭിപ്രായപ്പെടുന്നു.

തിരുവാതിര കളിയും ഓണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓണത്തിന് പരമ്പരാഗതമായി സ്ത്രീകള്‍ അവതരിപ്പിച്ചുപോന്ന നൃത്ത രൂപം തിരുവാതിര കളിയല്ല. അത് കൈകൊട്ടി കളിയാണ്. തിരുവാതിര കളി പണ്ട് തിരുവാതിര ദിവസവുമായും ഇപ്പോള്‍ കലോത്സവങ്ങളുമായും പൊതുപരിപാടികളുമായും ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെടുന്ന ഒന്നാണ്. ഏതായാലും അത്തരം വിശകലനങ്ങളിലേക്കൊന്നും ഇപ്പോള്‍ പോകേണ്ട കാര്യമില്ല. അതേസമയം കൗതുകമുള്ളൊരു വീഡിയോ ആണ് ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് കന്യാസ്ത്രീകള്‍ അവരുടെ തിരുവസ്ത്രമണിഞ്ഞ് പൂക്കളത്തിന് ചുറ്റും നടത്തുന്ന തിരുവാതിര കളിയുടേതാണ്.

വാമന ജയന്തി ആശംസകളുമായി നേരത്തെ എത്തിയിരുന്നവര്‍ക്ക്, കേരളത്തെ സംബന്ധിച്ച് എന്താണ് ഓണം എന്ന് കാണിച്ചുകൊടുക്കാനാണോ എന്തോ, ഓണം ദിവസം ശശി തരൂരിന് പോസ്റ്റ്‌ ചെയ്യാന്‍ തോന്നിയ വീഡിയോ ഇതാണ്. ഈ മതമൈത്രിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതെന്ന് തരൂര്‍ അഭിപ്രായപ്പെടുന്നു. മതനിരപേക്ഷമായ ഐക്യത്തിന്റെ സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് തരൂര്‍ പറയുന്നു. ഏതായാലും ശശി തരൂരിന്റെ വീഡിയോ വൈറലായി. ഒന്നര ലക്ഷത്തിലധികം വ്യൂ ഈ വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു.

വീഡിയോ കാണാം:

This post was last modified on September 5, 2017 12:48 pm