X

അര്‍ബുദം, കിഡ്‌നി മാറ്റിവയ്ക്കല്‍; ആരാധകരെ ഞെട്ടിച്ച് സെലീന ഗോമസിന്റെ വെളിപ്പെടുത്തല്‍

ലോകമെമ്പാടും ആരാധകരുള്ള സെലീന ഗോമസിന്റെ പൊതുവേദികളില്‍ നിന്നുള്ള പിന്‍വലിയല്‍ അപ്രതീക്ഷിതമായിരുന്നു

അമേരിക്കന്‍ ഗായികയും നടിയുമായ സെലീന ഗോമസ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയ വിവരങ്ങള്‍ അവരുടെ ലോകമെമ്പാടുമുള്ള ആരാധകരെ ഒരേസമയം അമ്പരപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

കുറച്ചു നാളുകളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ എവിടെയായിരുന്നു സെലീന എന്ന ചോദ്യത്തിനാണ് അവര്‍ ഉത്തരം നല്‍കിയിരിക്കുന്നത്. ചര്‍മാര്‍ബുദം ബാധിച്ച തനിക്കു കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നിരുന്നു എന്നാണ് സെലീന വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 25 കാരിയായ സെലീന അപ്രതീക്ഷിതമായി തന്റെ സംഗീതപര്യടനം അവസാനിപ്പിച്ചത് ആരാധകരെ സംശയത്തിലാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം ഈ കാര്യം സെലീനയോടായി ആരാധകര്‍ ചോദിച്ചിരുന്നതുമാണ്. എന്തുകൊണ്ട് ഞാന്‍ പുതിയ സംഗീത ആല്‍ബത്തിന്റെ പ്രമോഷന്‍ പരിപാടികളൊന്നും നടത്തുന്നില്ലെന്ന് ആരാധകര്‍ തിരക്കിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇതാണ് അതിന്റെ കാരണം ഇന്‍സ്റ്റഗ്രാമില്‍ സെലീന കുറിക്കുന്നു.

ആരാധകരുടെ സ്‌നേഹത്തിനൊപ്പം വീണ്ടും പങ്കുചേരാന്‍ താന്‍ ഒരുപാട് ആഗ്രഹിക്കുന്നതായും മുന്നോട്ടുള്ള കാലത്തെക്കുറിച്ചാണ് താനിപ്പോള്‍ ചിന്തിക്കുന്നതെന്നും സെലീന പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു. തനിക്കൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു സെലീന.

എന്നാല്‍ സെലീന പങ്കുവച്ച ഏറ്റവും വൈകരികമായ കാര്യം മറ്റൊന്നായിരുന്നു. നടി ഫ്രാന്‍ഷ്യ റൈസയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സെലീന കുറിച്ചു; എനിക്ക് എന്റെ സുന്ദരിയായ സുഹൃത്തിനോടു നന്ദി വിവരിക്കാന്‍ വാക്കുകളില്ല. ഫ്രാന്‍ഷ്യ ആണ് എനിക്ക് കിഡ്‌നി നല്‍കിയത്. ഏറ്റവും മൂല്യമായ സമ്മാനമാണ് അവളെനിക്ക് തന്നത്, എനിക്കുവേണ്ടിയവള്‍ ചെയ്ത ത്യാഗം. ഞാന്‍ അങ്ങേയറ്റം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു; ഞാന്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നു സഹോദരി.

ആശുപത്രിയില്‍ കിഡ്‌നി മാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഫ്രാന്‍ഷ്യയുടെ കൈചേര്‍ത്ത് പിടിച്ചു കിടക്കുന്ന ഒരു ചിത്രവും സെലീന പങ്കുവച്ചിട്ടുണ്ട്. 2015 ല്‍ താന്‍ കീമോതെറാപ്പിക്ക് വിധേയയാകുന്നുണ്ടെന്ന കാര്യം പുറത്തറിയിച്ചിരുന്നു. 2013 ലാണ് സെലീന ഗോമസില്‍ അസുഖം കണ്ടെത്തുന്നത്.

This post was last modified on September 14, 2017 11:04 pm

Leave a Comment