ദിലീപിനെതിരെ ലേഖനം എഴുതിയതിന്റെ പേരില്‍ മാതൃഭൂമി ലേഖികയ്ക്ക് സ്ത്രീവരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ഊമ കത്ത്. നിലീന അത്തോളിയ്ക്കാണ് കത്ത് ലഭിച്ചത്. ‘കുറ്റാരോപിതന്‍ ആപത്തില്‍പ്പെട്ടവനും നടി ഇരയുമാകുന്ന നെറികെട്ട സിനമാകാലം’ എന്ന പേരില്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് ആക്ഷേപങ്ങളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അടങ്ങിയ കത്ത് ലഭിച്ചത്.
കത്ത് അയച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ ഭാവിയില്‍ ഒരു ലൈംഗികാതിക്രമം തടയാന്‍ സാധിക്കുമെന്ന് നിലീന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അത്രമാത്രം സ്ത്രീവിരുദ്ധമാണ് കത്തെന്നും ബോള്‍ഡ് ആയ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടേണ്ടവരാണെന്ന മനോഭാവം വച്ചു പുലര്‍ത്തുന്നയാളാണെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ലൈംഗികാതിക്രമം നടന്ന ശേഷം കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനേക്കാള്‍ നല്ലതല്ലെ കുറ്റകൃത്യം കാലേക്കൂട്ടി തടയുന്നത്. ഇയാള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണവും ക്ലാസും നല്‍കേണ്ട ബാധ്യത പൊതു സമൂഹത്തിനും സര്‍ക്കാരിനുമുണ്ടെന്നും നിലീന ഓര്‍മ്മിപ്പിക്കുന്നു.
This post was last modified on September 14, 2017 8:48 pm
Leave a Comment