X

കിണറ്റില്‍ വീണ പുലിയെ വനപാലകര്‍ കരയ്ക്ക് കയറ്റി കൂട്ടിലാക്കി/വീഡിയോ

പൊഴുതന ആറാം മൈല്‍ പിഎം ഹനീഫയുടെ വീട്ടിലെ കിണറിനുള്ളില്‍ കിടക്കുന്ന പുലിയെ ഇന്ന് രാവിലെയാണ് കണ്ടത്

വയനാട് കല്‍പ്പറ്റയില്‍അബദ്ധത്തില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ വനപാലകര്‍ കരയ്ക്ക് കയറ്റി കൂട്ടിലാക്കി. പൊഴുതന ആറാം മൈല്‍ പിഎം ഹനീഫയുടെ വീട്ടിലെ കിണറിനുള്ളില്‍ കിടക്കുന്ന പുലിയെ ഇന്ന് രാവിലെയാണ് കണ്ടത്. തുടര്‍ന്ന് വനം വകുപ്പധികൃതര്‍ സ്ഥലത്തെത്തി ഉച്ചയോട് കൂടി പുലിയെ രക്ഷിച്ച് കൂട്ടിലാക്കി. പുലിയെ കാട്ടിലേക്ക് തന്നെ മടക്കി അയ്ക്കുമെന്നാണ് വിവരം. വീഡിയോ കാണാം-

Related Post
Leave a Comment