X

ഹരേന്‍ പാണ്ഡ്യ, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ജസ്റ്റിസ് ലോയ – ഇവരെയൊന്നും ആരും കൊന്നിട്ടില്ല”: രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്‌

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ആകെയുള്ള 22 പ്രതികളേയും മുംബയ് പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടിരുന്നു. ഇതേക്കുറിച്ചാണ് ട്വീറ്റ്.

കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യ, വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ആരോപിക്കുന്ന സൊഹ്രാബുദ്ദീന്‍ ഷെയ്ഖ്, അമിത് ഷാ പ്രതിയായിരിക്കെ സൊഹ്റാബുദ്ദീന്‍ കേസില്‍ വാദം കേള്‍ക്കാനിരുന്ന,
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ബിഎച്ച് ലോയ, സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബി, ഡ്രൈവര്‍ തുള്‍സിറാം പ്രജാപതി, പ്രകാശ് തോംബ്രെ, ശ്രീകാന്ത് ഖണ്ഡാല്‍ക്കര്‍ – ഇവരെയൊന്നും ആരും കൊന്നിട്ടില്ല എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ആകെയുള്ള 22 പ്രതികളേയും മുംബയ് പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടിരുന്നു. ഇതേക്കുറിച്ചാണ് ട്വീറ്റ്. ഹരേന്‍ പാണ്ഡ്യയെ കൊന്നത് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് കേസിലെ പ്രതിയായിരുന്ന മുന്‍ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയുടെ നിര്‍ദ്ദേശ പ്രകാരം സൊഹ്‌റാബുദ്ദീന്‍ ആയിരുന്നു എന്ന് കേസിലെ സാക്ഷികളിലൊരാളായ അസം ഖാന്‍ മുംബയ് കോടതിയില്‍ പറഞ്ഞിരുന്നു.

ഹരേന്‍ പാണ്ഡ്യക്കും സൊഹ്രാഹുദീന്‍ ഷെയ്ഖിനും ഇടയില്‍ അസം ഖാന്റെ ജീവിതം

This post was last modified on December 23, 2018 4:50 pm