X

ഇന്തോനീഷ്യയില്‍ സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് സുനാമി തിര ഇരച്ചുകയറുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

സുനാമിയില്‍ മരിച്ചവരുടെ എണ്ണം 168 ആയി

സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കുകയാണ്. ഇന്തോനീഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയിലാണ്ഭീമന്‍ തിരകള്‍ സംഗീത വേദിയെ കവര്‍ന്നത്.

ജാവയുടെ പടിഞ്ഞാറേ അറ്റത്തുള്ള ടാന്‍ജുംഗ് ലേസ്യൂംഗ് ബീച്ച് റിസോര്‍ട്ടില്‍ പരിപാടി അവതരിപ്പിക്കുകയായിരുന്ന സെവന്‍റീന്‍ എന്ന ബാന്‍ഡാണ് തിരയില്‍ അകപ്പെട്ടത്. ബാന്‍ഡിലെ ഒരംഗവും ബാന്‍ഡ് മാനേജറും സുനാമിയില്‍ കൊല്ലപ്പെട്ടു.

സുനാമിയില്‍ മരിച്ചവരുടെ എണ്ണം 168 ആയി. 750 ഓളം പേര്‍ക്ക് പരിക്കേറ്റ് എന്നാണ് കണക്കുകള്‍. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ സുന്ദ സ്ട്രൈറ്റിലാണ് സുനാമി അടിച്ചത്.

This post was last modified on December 23, 2018 4:25 pm