X

മിസ്റ്റര്‍ മോദി, നോട്ട് നിരോധിക്കുന്നത് പോലെ തമിഴരുടെ അഭിമാനത്തെ തൊട്ടുകളിക്കരുത്: മെര്‍സലിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

സിനിമ തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടേയും ശക്തമായ ആവിഷ്‌കാരമാണെന്ന് പറയുന്ന രാഹുല്‍ മെര്‍സലില്‍ കൈ കടത്തി നോട്ട് അസാധുവാക്കുന്ന മട്ടില്‍ തമിഴ് അഭിമാനബോധത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും പറയുന്നു.

വിജയ് നായകനായ മെര്‍സല്‍ സിനിമയ്‌ക്കെതിരെ പ്രചാരണം നടത്തി തമിഴരുടെ അഭിമാനത്തില്‍ തൊട്ടുകളിക്കരുതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജി എസ് ടിയേയും പ്രധാനമന്ത്രി മുന്നോട്ട് വച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയേയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മെര്‍സലിലെ രംഗങ്ങള്‍ ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഈ രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. Mr. Modi, Cinema is a deep expression of Tamil culture and language. Don’t try to demon-etise Tamil pride by interfering in Mersal എന്നാണ് ട്വീറ്റ്. സിനിമ തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടേയും ശക്തമായ ആവിഷ്‌കാരമാണെന്ന് പറയുന്ന രാഹുല്‍ മെര്‍സലില്‍ കൈ കടത്തി നോട്ട് അസാധുവാക്കുന്ന മട്ടില്‍ തമിഴ് അഭിമാനബോധത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും പറയുന്നു.

This post was last modified on October 21, 2017 3:33 pm