X

അമേരിക്കയില്‍ ജഡ്ജിയെ വെടിവച്ചു; വെടിയേറ്റ ജഡ്ജി അക്രമിയെ വെടിവച്ച് കൊന്നു

അഞ്ച് റൗണ്ട് വെടിവയ്പ് നടത്തിയ ശേഷമാണ് ജഡ്ജിയും പ്രൊബേഷന്‍ ഓഫീസറും അക്രമിയെ വധിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അമേരിക്കയിലെ ഓഹിയോയില്‍ കോടതി പരിസരത്ത് വച്ച് ജഡ്ജിക്ക് വെടിയേറ്റു. ജഡ്ജിയും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് അക്രമിയെ വെടിവച്ച് കൊന്നു. ഓഹിയോയിലെ ജെഫേഴ്‌സണ്‍ കൗണ്ടി കോര്‍ട്ട് ഓഫ് കോമണ്‍ പ്ലീസില്‍ ഇന്നലെയാണ് സംഭവം നടന്നത്. ജോസഫ് ബ്രസസ് എന്ന ജഡ്ജിയെ ആണ് അക്രമി വെടി വച്ചത്. ഇയാള്‍ ജഡ്ജിയെത്താന്‍ കാത്തുനില്‍ക്കുകയും എത്തിയ ഉടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. അതേസമയം പരിക്കേറ്റ ബ്രസസ് ഉടനെ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് തിരിച്ച് വെടിവച്ചു. അഞ്ച് റൗണ്ട് വെടിവയ്പ് നടത്തിയ ശേഷമാണ് ജഡ്ജിയും പ്രൊബേഷന്‍ ഓഫീസറും അക്രമിയെ വധിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജഡ്ജിയെ വെടി വയ്ക്കാനുള്ള അക്രമിയുടെ പ്രേരണ വ്യക്തമല്ല.

This post was last modified on August 22, 2017 11:54 am