ഇന്ത്യ-പാക്കിസ്താന് സൈനിക്കര് ഒരുമിച്ച് ബോളിവുഡ് ഗാനത്തിനൊപ്പം ചവിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. എട്ടോളം രാജ്യങ്ങള്‍ അംഗമായ ഷാങ്ഹായ് കോഓപ്പറേഷന്റെ നേതൃത്വത്തില്‍ റഷ്യയിലെ ചെമ്പര്ക്കുലില് വെച്ച് നടത്തിയ സംയുക്ത സൈനിക പരിശീലത്തിന് ശേഷമായിരുന്നു ഇന്ത്യ-പാക് സൈനികരുടെ ഡാന്‍സ്. ഭീകരവാദപ്രവര്‍ത്തങ്ങളെ നേരിടുന്ന അഭ്യാസങ്ങളാണ് റഷ്യയില്‍ ഇരു സേനകളും നടത്തിയത്. ‘പീസ് മിഷന്-2018’ എന്ന സംയുക്ത സൈനിക പരിശീലത്തിന് നേതൃത്വം നല്‍കിയത് റഷ്യയിലെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനാണ്.