പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അസം ഡപ്യൂട്ടി സ്പീക്കറും ബിജെപി എംല്‍എയുമായ കൃപാനാഥ് മല്ല ആനപ്പുറത്തു നിന്ന് വീണു. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലെത്തിയതായിരുന്നു കൃപാനാഥ് മല്ല.
അനുയായികള്‍ ഒരുക്കിയ സ്വീകരണത്തോടനുബന്ധിച്ച ഘോഷയാത്ര ചടങ്ങില്‍ മല്ലയെ ആനപ്പുറത് എഴുന്നള്ളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആയിരത്തില്‍പരം ആളുകള്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആള്‍ക്കൂട്ടത്തെ കണ്ടു പരിഭ്രാന്തിയിലായ ആന മുന്നോട്ട് കുതിക്കുന്നതും ഇതിനിടെ പിടിവിട്ട മല്ല ആനപ്പുറത്ത് നിന്ന് പൊടുന്നനെ താഴേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ഇപ്പോള്‍ വൈറലാണ്. വീഴ്ചയില്‍ മല്ലയ്ക്ക് പരുക്കുകള്‍ ഒന്നുമില്ല. വീഡിയോ കാണാം
Leave a Comment