X

ശക്തിമാനെതിരായ ആക്രമണം അപലപിച്ച് വിരാട് കോഹ്ലിയും

അഴിമുഖം പ്രതിനിധി

തിങ്കളാഴ്ച പ്രകടനത്തിനിടെ ഉത്തരഖണ്ഡില്‍ പൊലീസ് കുതിര ശക്തിമാന്റെ കാല്‍ ബിജെപി എംഎല്‍എയും കൂട്ടരും തല്ലിയൊടിച്ചതിനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രൂക്ഷമായി വിമര്‍ശിച്ചു. ഇന്നലെ ശക്തിമാന്റെ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. ബിജെപി എംഎല്‍എ ഗണേഷ് ജോഷിയേയും ഒരു പ്രവര്‍ത്തകനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവം ഞെട്ടിച്ചുവെന്നും വെറുപ്പുളവാക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ട്വിറ്ററില്‍ കുറിച്ചു. ഒമ്പത് മില്ല്യണ്‍ ആളുകള്‍ കോഹ്ലിയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്.

സുന്ദരനും നിരുപദ്രവകാരിയുമായ മൃഗത്തെ പ്രകോപനമില്ലാതെ ആക്രമിച്ചത് ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണെന്ന് കോഹ്ലി കുറിച്ചു. ശക്തമായ നടപടി ഇതിനെതിരെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.

ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് നാലുദിവസമായി വിവിധ കോണുകളില്‍ നിന്ന് ശക്തിമാന്‌ പിന്തുണയും സഹാനുഭൂതിയും ലഭിച്ചു കൊണ്ടിരിക്കുകയാണ്.

This post was last modified on December 27, 2016 3:54 pm

Related Post
Leave a Comment