X

വിവേക് ഒബ്‌റോയി നരേന്ദ്ര മോദിയാകുന്നു: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 7 ന്

മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമുങ്ക് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഇന്ത്യൻ സിനിമയിൽ ഇപ്പോൾ ബയോപിക്കുകളുടെ കാലഘട്ടമാണല്ലോ. വൈ.എസ്.ആർ ആയി മമ്മൂട്ടിയും, എൻ.ടി.ആർ ആയി ജൂനിയർ എൻ.ടി.ആർ ഉം ,താക്കറേയ്യ് ആയി നവാസുദ്ദിൻ സിദ്ദിഖിയും, മൻമോഹൻ സിങ് ആയി അനുപം ഖേറും ഉടൻ വെള്ളിത്തിരയിൽ എത്താൻ ഇരിക്കുമ്പോൾ . മറ്റൊരു ബിയോപിക് കൂടി അണിയറയിൽ ഒരുങ്ങുന്നതായി വാർത്തകൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥപറയുന്ന ചിത്രത്തിൽ വിവേക് ഒബ്‌റോയ് ആണ് മോഡിയായി എത്തുന്നത് എന്നാണ് റിപോർട്ടുകൾ. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമുങ്ക് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മുതിര്‍ന്ന താരം പരേഷ് റാലല്‍ മോദിയെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാല്‍ വിവേക് ഓബ്‌റോയി പ്രധാനവേഷത്തിലെത്തുമെന്ന് ബോളിവുഡിലെ
പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 7 ന് പുറത്തിറക്കുമെന്നും തരണ്‍ പറയുന്നു.ചിത്രം 23 ഭാഷകളിലാണ് ഒരുങ്ങുന്നതെന്നും റിപോർട്ടുകൾ ഉണ്ട്.