X

വിഴിഞ്ഞം കരാര്‍ ചിങ്ങം ഒന്നിന് ഒപ്പു വയ്ക്കും

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കുമെന്ന് മന്ത്രി കെ ബാബു അറിയിച്ചു. നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ ഒന്നിനും നടത്തും. പദ്ധതിക്കുവേണ്ട ഭൂമിയേറ്റെടുക്കലിന്റെ 90 ശതമാനവും പൂര്‍ത്തിയായി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി നടത്തിയ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കാബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും. നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പില്‍ നിന്ന് ഉറപ്പ് ലഭിച്ചു. രണ്ടുവര്‍ഷത്തിനകം ആദ്യ കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിടുമെന്ന് അദാനി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു.

This post was last modified on December 27, 2016 3:19 pm

Related Post
Leave a Comment