X

ഭരണ പരിഷ്കാര കമ്മീഷന്‍ ഓഫീസ് സെക്രട്ടേറിയേറ്റില്‍ തന്നെ വേണം: വിഎസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി 

ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍റെ ഓഫീസ് സെക്രട്ടേറിയേറ്റില്‍ തന്നെ വേണം എന്ന് വിഎസ് അച്യുതാനന്ദന്‍. തനിക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസത്തിയായ കവടിയാര്‍ ഹൌസിലേക്ക് താമസം മാറുന്നതിനിടെയാണ് വിഎസ് തന്‍റെ ആവശ്യം അറിയിച്ചിരിക്കുന്നത്.

സെക്രട്ടറിയേറ്റില്‍ തന്നെ ഓഫിസ് വേണം. എങ്കിലെ ഓഫിസിന്റെ പ്രവര്‍ത്തനം ഭംഗിയാക്കാന്‍ സാധിക്കുകയുള്ളു. ഓഫിസിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സര്‍ക്കാരുമായി കൂടിയാലോചിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വികാസ് ഭവന് സമീപത്താണ് ഓഫിസ് അനുവദിച്ചിരിക്കുന്നത്. 

സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടില്‍ ഓഫിസ് അനുവദിക്കാമെന്നാണ് വിഎസിന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നത്. ഈ വാഗ്ദാനം ലംഘിച്ചെന്ന് കാട്ടിയാണ് വിഎസ് നേരത്തെ രംഗത്തെത്തിയിരുന്നു.

This post was last modified on December 27, 2016 2:28 pm

Related Post
Leave a Comment