അഴിമുഖം പ്രതിനിധി
തനിക്കെതിരെ എ കെ ആന്റണിയില്‍ നിന്നും വി എം സുധീരനില്‍ നിന്നും ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മറുപടി. അഴിമതി ആറാട്ടിന്റെ മുന്നില്‍ വിളക്കുപിടിച്ചു നടക്കുന്ന ആറാട്ടുമുണ്ടനാണ് ആന്റിണിയെന്ന് പരിഹസിച്ച വി എസ് തന്നെ അറവുമാടെന്നു വിളിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരനെ ഇറച്ചിക്കടയിലെ കശാപ്പുകാരനെന്ന് രൂക്ഷമായ ഭാഷയിലാണ് നേരിട്ടത്.
സമീപകാല കേരള രാഷ്ട്രീയ ചരിത്രത്തിന് നേരെ കൊഞ്ഞനം കുത്തുകയാണ് ആന്റണിയെന്നും യു പി എ സര്‍ക്കാരില്‍ അവസാന നിമിഷം വരെ കടിച്ച് തൂങ്ങിയയാളാണ് ആന്റണിയെന്നും വി എസ് കുറ്റപ്പെടുത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന രീതിയിലാണ് തനിക്കെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍. യുഡിഎഫ് സര്‍ക്കാരിന്റെ തട്ടിപ്പുകളും താന്‍ തുറന്നു കാട്ടിയിരുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആദ്യം കോണ്‍ഗ്രസുകാര്‍ മറുപടി നല്‍കണമെന്നും വി എസ് പറഞ്ഞു.
അഴിമതിക്ക് താന്‍ ശിക്ഷ വാങ്ങിക്കൊടുത്ത ആര്‍.ബാലകൃഷ്ണപിള്ളയെയും കൂട്ടി അരുവിക്കരയില്‍ വോട്ടുതേടുന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ അഴിമതിവിരുദ്ധതയില്‍ ആത്മാര്‍ഥതയില്ലെന്നായിരുന്നു എ.കെ.ആന്റണിയുടെ വി.എസിനെതിരെയുള്ള വിമര്‍ശം. അറവുകാരന്‍ ആടിനെക്കൊണ്ടുപോകുന്നത് പോലെയാണ് സി.പി.എം വി.എസ് അച്യുതാനന്ദനെ കൊണ്ടുവരുന്നതെന്നായിരുന്നു സുധീരന്റെ ആരോപണം.
This post was last modified on December 27, 2016 3:14 pm
Leave a Comment