X

സമ്മേളനം ബഹിഷ്‌കരിച്ച് വി എസ് തിരുവനന്തപുരത്തേക്ക് മടങ്ങി

അഴിമുഖം പ്രതിനിധി

ഇന്നലെ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയിക്കൊണ്ട് അസാധാരണ സാഹചര്യങ്ങള്‍ സൃഷ്ടിച്ച പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ സ്ഥാപക നേതാവുമായ വിഎസ് അച്യുതാനന്ദന്‍, പാര്‍ട്ടി പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട് സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ചുകൊണ്ട് തിരുവനന്തപുരത്തേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സമ്മേളനം നടക്കുന്ന ആലപ്പുഴയില്‍ നിന്നും അദ്ദേഹം മടങ്ങിയത്. 

ഇപ്പോള്‍ വിഎസ് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണുള്ളത്. ഇതോടെ കേന്ദ്രനേതൃത്വം അനുനയത്തിനുള്ള ശ്രമം കൂടുതല്‍ ശക്തമാക്കി. എന്നാല്‍ വിഎസ് ആലപ്പുഴ വിട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്നും വാര്‍ത്ത കണ്ടപ്പോഴാണ് അറിഞ്ഞതെന്നും ചിലസംസ്ഥാന നേതാക്കള്‍ പ്രതികരിച്ചു. 

എന്നാല്‍ വിഎസ് മടങ്ങിയത് നിര്‍ഭാഗ്യകരമായിപ്പോയതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു. വി എസിന് വേണമെങ്കില്‍ മടങ്ങി വരാമെന്നും വന്നാലും ഇല്ലെങ്കിലും സമ്മേളനം നടക്കുമെന്നായിരുന്നു എം ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.

ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി ഇന്ന് അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചേരുമെന്നാണ് അറിയുന്നത്. വിഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ഇവിടെ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇപ്പോഴും പരസ്യമായി പ്രതികരിക്കാന്‍ വിഎസ് തയ്യാറായിട്ടില്ല. അതേസമയം തന്റെ വിശ്വസ്തരോട്, ഇനിയും കാത്തുകെട്ടി കിടന്നിട്ട് എന്തുകാര്യം എന്ന തരത്തില്‍ വി എസ് പറഞ്ഞതായി അറിയുന്നു.

 

This post was last modified on December 27, 2016 2:47 pm

Related Post
Leave a Comment