X

വെള്ളാപ്പള്ളിക്ക് എതിരെ വിഎസ് നേരിട്ട് കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

അഴിമുഖം പ്രതിനിധി

മൈക്രോഫൈനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ഹര്‍ജി നല്‍കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് വിഎസ് ഹര്‍ജി ഫയല്‍ ചെയ്യുന്നത്. കുറഞ്ഞ പലിശയ്ക്ക് ലഭിച്ച തുക ഉയര്‍ന്ന പലിശയ്ക്ക് മൈക്രോ ഫൈനാന്‍സ് സംഘങ്ങള്‍ വഴി വിതരണം ചെയ്തുവെന്നാണ് ആരോപണം. അഞ്ച് ശതമാനം പലിശയ്ക്ക് ലഭിച്ച തുക 18 ശതമാനം പലിശയ്ക്ക് വിതരണം ചെയ്തുവെന്ന് വിഎസ് നേരത്തെ ആരോപിച്ചിരുന്നു. വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര നാളെ ശംഖുമുഖത്ത് സമാപിക്കാന്‍ ഇരിക്കുകയാണ്.

This post was last modified on December 27, 2016 3:25 pm

Related Post
Leave a Comment