X

മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളം വിഎസ്

അഴിമുഖം പ്രതിനിധി

കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കെ ബാബുവിന്റെ രാജി അംഗീകരിപ്പിക്കാതിരിക്കാന്‍ എജിയെ മുഖ്യമന്ത്രി വിഡ്ഢി വേഷം കെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബാബുവിന്റെ രാജി ഗവര്‍ണര്‍ക്ക് കൈമാറാത്തത്ത് പ്രതിഷേധാര്‍ഹമാണ്. ഭരണഘടനാ സ്ഥാപനമായ എജി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്.

സര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ടില്‍ നിന്നും ടീം സോളാറിന് ലക്ഷകണക്കിന് രൂപ സബ് സിഡി നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ കേസ് ഫയല്‍ ചെയ്തത് ആഭ്യന്തര വകുപ്പ് അറിഞ്ഞിട്ടാണോയെന്നും വിഎസ് ചോദിച്ചു.

ഇന്നലെയാണ് സോളാര്‍ വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. 14 മണിക്കൂറോളം മുഖ്യമന്ത്രിയെ കമ്മീഷന്‍ വിസ്തരിക്കുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:34 pm

Related Post
Leave a Comment