X

മാണി അഴിമതി വീരന്‍, മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി; വി എസ്

അഴിമുഖം പ്രതിനിധി

കെ എം മാണിയേയും മുസ്ലിം ലീഗിനെയും നിശിതമായി വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍. ഏറ്റവും വലിയ അഴിമതി വീരനെന്നു കേരളം പ്രഖ്യാപിച്ചയാളാണ് കെ എം മാണിയെന്നു തുറന്നടിച്ച വി എസ്, വാര്‍ഗീയപാര്‍ട്ടിയെന്ന നിലയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് മുസ്ലിം ലീഗ് എന്നും വിമര്‍ശനം ഉന്നയിച്ചു. ഇത്തരക്കാരുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്‌സിസ്റ്റിന്റേതെന്നും വി എസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദേശാഭിമാനി ദിനപത്രത്തിലെ മുസ്ലിം ലീഗിനോട് മൃദുസമീപനം പുലര്‍ത്തുന്ന എഡിറ്റോറിയലും കെ എം മാണിയോടു സഹകരിക്കാമെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടുമുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു വി എസിന്റെ ഈ വാക്കുകള്‍. നേരത്തെ സിപിഐയും മാണിയോടുള്ള സിപിഎമ്മിന്റെ അനുകൂലമനോഭാവത്തിനെതിരെ രംഗത്തുവന്നിരുന്നു.

This post was last modified on December 27, 2016 2:39 pm

Related Post
Leave a Comment