X

തൊണ്ടയില്‍ ലഡു കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കുന്നില്ല; പരിഹാസവുമായി വി ടി ബലറാം

അഴിമുഖം പ്രതിനിധി

 എം മാണിക്കെതിരെ ഒളിയമ്പ് എയ്ത് കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷബഹളത്തിനിടയിലും ബജറ്റ് അവതരിപ്പിച്ചതിന്റെ ആഘോഷത്തില്‍ ലഡു വിതരണം നടത്തിയ സന്ദര്‍ഭം ഉദ്ധരിച്ചാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പരിഹാസ രൂപേണയുള്ള കുറിപ്പ് ബലറാം എഴുതിയിരിക്കുന്നത്.

‘ ഏതായാലും തൊണ്ടയില്‍ ഒരു ലഡുവിന്റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട് സാറേ’ എന്നാണ് ബലറാമിന്റെ പോസ്റ്റ്.

കേരള കോണ്‍ഗ്രസ് എം നിയമസഭയില്‍ പ്രത്യേകബ്ലോക്കായി മറാന്‍ ആവശ്യപ്പെടുമെന്നു വാര്‍ത്തകള്‍ക്കുള്ള പ്രതികരണമായാണ് ബലറാമിന്റെ പോസ്റ്റിനെ കാണാവുന്നത്. 

മാണിയുടെ ബജറ്റ് അവതരണവും അതെ തുടര്‍ന്നു നടത്തിയ ലഡുവിതരണവും ഇപ്പോള്‍ യുഡിഎഫിനും പ്രത്യകിച്ചു കോണ്‍ഗ്രസിനും തിരിച്ചടിയായി വരുമ്പോള്‍ അന്നത്തെ ആഘോഷത്തില്‍ നിന്നും മാറി നിന്ന ബലാറം തന്റെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞതായാണ് പറയുന്നത്.

കെ എം മാണി യുഡിഫ് വിട്ടാലോ സഭയില്‍ പ്രത്യേക ബ്ലോക്കായി മാറിയാലോ കോണ്‍ഗ്രസിന് കുഴപ്പമില്ലെന്ന് വാദിക്കുന്നവരുടെകൂട്ടത്തിലാണ് വി ടി ബലറാമും എന്ന സൂചനയാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് നല്‍കുന്നത്.

 

This post was last modified on December 27, 2016 4:31 pm

Related Post
Leave a Comment