X

വ്യാപം അഴിമതി; ആദ്യവിധിയില്‍ രണ്ടുപേര്‍ക്ക്കഠിനതടവ്

അഴിമുഖം പ്രതിനിധി

വ്യാപം അഴിമതിക്കേസിലെ ആദ്യവിധിയില്‍ രണ്ടുപേര്‍ക്ക് കോടതി മൂന്നുവര്‍ഷം കഠിനതടവും 500 രൂപ പിഴയും വിധിച്ചു. സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി.കെ. മിത്തലാണ് പ്രതികളായ അക്ഷത് സിങ് രാജാവത് (25), പ്രകാശ് ബാരിയ (28) എന്നിവരെ കഠിനതടവിനു ശിക്ഷിച്ചത്. കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചിരുന്നു. രാജസ്ഥാനിലെ ബില്‍വാര സ്വദേശിയായ അക്ഷത് സിങ് മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍നിന്നുള്ള പ്രകാശ് ബാരിയക്ക് പകരം പ്രവേശ പരീക്ഷയെഴുതി ആള്‍മാറാട്ടം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍വാദം. വഞ്ചനക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. 

 

This post was last modified on December 27, 2016 3:32 pm

Related Post
Leave a Comment