X

വ്യാപം: ഒരു മരണം കൂടി

അഴിമുഖം പ്രതിനിധി

മധ്യപ്രദേശിലെ വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട് ഒരു മരണം കൂടി. മുന്‍ഐഎഫ്എസ് ഉദ്യോഗസ്ഥനായ വിജയ് ബഹാദൂറിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയുടെ നിരീക്ഷകനായ ഇദ്ദേഹത്തെ റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറീസയിലാണ് വിജയുടെ മൃതദേഹം കണ്ടെത്തിയത്.1978-ലെ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ബാച്ചിന്റെ പുനസമാഗമത്തില്‍ പങ്കെടുത്ത ശേഷം പുരിയില്‍ നിന്നും പുരി-ജോധ്പൂര്‍ എക്‌സ്പ്രസില്‍ ഭോപാലിലേക്ക് മടങ്ങുകയായിരുന്നു വിജയ്. മധ്യപ്രദേശിലെ നിയമനങ്ങളുടെ ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് മരണങ്ങള്‍ സംഭവിക്കുന്നത് നിലച്ചിരുന്നു. പെട്ടെന്ന് എങ്ങനെയാണ് മരണങ്ങള്‍ നിലച്ചത് എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ആരാഞ്ഞിരുന്നു.

This post was last modified on December 27, 2016 3:20 pm

Related Post
Leave a Comment